Share this Article
News Malayalam 24x7
കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാർശ, ഹൈബി ഈഡന്‍ എംപിക്ക് എതിർപ്പ് , മുഖ്യമന്ത്രിക്ക് കത്തയച്ചു
വെബ് ടീം
posted on 20-08-2026
1 min read
hybi

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാർശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി. മുഖ്യമന്ത്രി വി ഡി സതീശന് ഹൈബി ഈഡന്‍ കത്തയച്ചു. കേരളം മെട്രോ എന്ന പുനര്‍നാമകരണം വിചിത്രമാണ്. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി കത്തിലറിയിച്ചു. കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കാന്‍ കെഎംആര്‍എല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പേര് മാറ്റാനാണ് കെഎംആർഎൽ സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചത്. സംസ്ഥാനത്ത് ഒട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ലക്ഷ്യമിട്ടാണ് പേര് മാറ്റം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories