Share this Article
News Malayalam 24x7
മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കാട്ടാനയുടെ സാന്നിധ്യം
Wild Elephant Spotted Near Munnar Police Station

മൂന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കാട്ടാനയുടെ സാന്നിധ്യം.പൊലീസ് സ്റ്റേഷന്‍ വളപ്പിലൂടെ ദേശീയപാതയിലേക്ക് നടന്ന് പോകുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. വനപാലകരുടെ പ്രാഥമിക വിലയിരുത്തലില്‍ 'വിരിഞ്ഞ കൊമ്പന്‍' എന്ന വിളിപ്പേരുള്ള കാട്ടാനയാണെന്നാണ് സൂചന.കഴിഞ്ഞ ദിവസവും മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ചര്‍ച്ചിന് സമീപം വിരിഞ്ഞ കൊമ്പന്‍ എത്തിയിരുന്നു. കാട്ടാനയുടെ തുടര്‍ച്ചയായ സാന്നിധ്യം മൂന്നാര്‍ ടൗണ്‍ മേഖലയിലെ നാട്ടുകാരിലും സഞ്ചാരികളിലും ആശങ്ക വര്‍ധിപ്പിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories