ചമ്പക്കുളം: ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വെച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരിച്ചു. സംസ്കാരം നാളെ 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ. ഭർത്താവ്: ടി.ജെ. ജോസഫ് (ജോളി തിരുനിലം). മക്കൾ : ബ്ലസ്റ്റൺ, ബ്ലെസ്സി, ബ്ലെസ്റ്റിൻ.
കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചിരുന്നു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.ഒരാഴ്ച മുന്‍പാണ് ശാലിനിയെ പാമ്പ് കടിച്ചത്. വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നൽകി.