ആലപ്പുഴ കായംകുളത്ത് ഇന്നലെയുണ്ടായ എസ്എഫ്‌ഐ കെ.എസ്.യു സംഘര്‍ഷത്തില്‍ 4 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറ്ററിയറ്റ് അംഗങ്ങളായ ആഷിക്, അരവിന്ദ് രാജ്, ജില്ലാകമ്മിറ്റിയംഗം അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. 50 ലധികം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസും എടുത്തിട്ടുണ്ട്. പൊലീസുകാരെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. കായംകുളം എംഎസ്എം കോളേജിലെ തെരഞ്ഞെടുപ്പിന് ശേഷം എസ്എഫ്‌ഐ നടത്തിയ വിജയാഘോഷ പ്രകടനത്തിനിടെ ആണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐക്കാര്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് കെഎസ്.യു -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പൊലീസ് ജീപ്പിന്റെ ചില്ല് തകരുകയും ചെയ്തു.