മൂന്നാറില്‍ സഞ്ചാരികളുടെ അതിരുവിട്ട അഭ്യാസം. പള്ളിവാസല്‍ മലമുകളില്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോയെടുപ്പ്. നീലക്കുറിഞ്ഞി കാണാനെത്തിയ സഞ്ചാരികളാണ് കുരിശിന് മുകളില്‍ കയറി ഫോട്ടോ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. അനുമതിയില്ലാത്ത മേഖലകളിലേക്ക് കടക്കുന്ന സഞ്ചാരികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം. സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം.