Share this Article
News Malayalam 24x7
മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു, ദാരുണ സംഭവം ആലപ്പുഴയിൽ
വെബ് ടീം
3 hours 25 Minutes Ago
1 min read
antony vargees

ആലപ്പുഴ: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ആലപ്പുഴ ചുങ്കം സ്വദേശിയായ ആന്റണി വർഗീസ് ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ അഫ്സലാണ് പ്രതി. വെള്ളിയാഴ്ച വൈകുന്നേരം ആന്റണിയും അഫ്സലും ഒരുമിച്ച് മദ്യപിച്ചെന്നാണ് വിവരം.

മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ ആന്റണി കല്ലെടുത്ത് അഫ്സലിനെ എറിഞ്ഞു. ഇതിൽ പ്രകോപിതനായ അഫ്സൽ കൈയിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ട് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണമാകത്തക്ക വലിയ കുത്തായിരുന്നില്ലെന്നും രക്തം വാർന്നായിരിക്കാം യുവാവ് മരിച്ചതെന്നും പൊലീസ് പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories