Share this Article
കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന്‍ യുപിയില്‍ പിടിയില്‍
വെബ് ടീം
posted on 30-09-2026
1 min read
kalikadavu mdma

കാസര്‍ഗോഡ് കാലിക്കടവ് എംഡിഎംഎ കടത്തു കേസില്‍ മുഖ്യപ്രതിയായ വിദേശപൗരന്‍ അറസ്റ്റിലായി. ഐവറികോസ്റ്റ് സ്വദേശി ജീന്‍ പെരി സ്ലെരി എന്ന സാമുവല്‍ ഒസ്ലേന്‍ ആണ് പിടിയിലായത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ ഏഴുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഗസ്റ്റ് 9 നാണ് പൊലീസ് പരിശോധനയില്‍ കാസര്‍ഗോഡ് കാലിക്കടവില്‍ വെച്ച് കാറില്‍ കടത്തുകയായിരുന്ന 139 ഗ്രാം എംഡിഎയുമായി എറണാകുളം പെരുമ്പാവൂര്‍ സ്വദേശികള്‍ പിടിയിലായത്.

അവരുടെ അറസ്റ്റ് രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. അന്ന് അറസ്റ്റിലായ മുഹമ്മദ് ഹുസൈന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ ടീമിലെ അംഗമാണെന്ന പ്രചാരണം ഉയര്‍ന്നിരുന്നു. അന്വേഷണം ശക്തമാക്കിയ പൊലീസ്, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാന്‍, ഘാന സ്വദേശി വിക്ടര്‍ ദൊസാബെ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories