Share this Article
News Malayalam 24x7
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം; പിങ്ക് ലൈനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു
 Kochi Metro Phase 2

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈനിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കാനാട്  സ്മാര്‍ട് സിറ്റിയി വരെ  11.20 കിലോമീറ്റര്‍ ദൂരത്തിലാണ് രണ്ടാം ഘട്ടം.  സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈല്‍ ക്യാപ് നിര്‍മാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷന്‍ ജോലികളും പൂര്‍ത്തിയായി. പാതയ്ക്കായുള്ള പൈലിങ് ജോലികളുടെ  92 ശതമാനവും പൂര്‍ത്തിയായി.  2028 പൈലുകളില്‍ 1877 എണ്ണവും, 470 തൂണുകളില്‍ 397 എണ്ണവും പൂര്‍ത്തിയാക്കി. 266 പിയര്‍ ക്യാപ്പുകളും  സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ 346 യു(U) ഗര്‍ഡറുകളും 136 ഐ(I) ഗര്‍ഡറുകളും സ്ഥാപിച്ചതോടെ ഏകദേശം 5 കിലോമീറ്ററോളം ദൂരം പാലം സജ്ജമായിട്ടുണ്ട്. ട്രാക്ക് നിര്‍മാണത്തിനാവശ്യമായ റെയിലുകള്‍ കൊച്ചിയില്‍ എത്തിച്ചതായി  മെട്രോ അധികൃതർ  അറിയിച്ചു. 18 മീറ്റര്‍ നീളത്തിലുള്ള 2444 റെയിലുകളാണ് എത്തിച്ചിരിക്കുന്നത്. ലിഫ്റ്റ്, എസ്‌കലേറ്റര്‍ മുതലായവയുടെ നിര്‍മാണ ജോലികള്‍ ഫാക്ടറികളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒക്ടോബറില്‍ ഇവ കൊച്ചിയില്‍ എത്തിക്കും.  2027 ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കുവാനാണ് കെ.എം.ആര്‍.എല്‍ ലക്ഷ്യമിടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories