Share this Article
News Malayalam 24x7
കാട്ടാന ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തം
Community Protests Following Wildlife-Human Conflict Incident

കൊല്ലം പത്തനാപുരം കടശ്ശേരിയില്‍ കാട്ടാനാക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കടശ്ശേരി ഫോറസ്റ്റ് സ്‌റ്റേഷനില്‍ മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. ആനയെ പിടികൂടി മാറ്റണമെന്നും പ്രതിരോധ വേലി നിര്‍മിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കടശ്ശേരി സ്വദേശിയായ എണ്‍പതുകാരി രാജമ്മയാണ് കാട്ടാമ ആക്രമണത്തില്‍ മരിച്ചത്.  രാജമ്മയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 5 ലക്ഷം രൂപ കൈമാറുമെന്ന് എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. കിടങ്ങും ഫെന്‍സിംഗും നിര്‍മിക്കുമെന്നും എംഎല്‍എ പറഞ്ഞു. രാവിലെ കടശ്ശേരി ഉമ്മന്നൂര്‍ ഭാഗത്ത് രാവിലെയായിരുന്നു ആക്രമണം. രാവിലെ ജോലിക്കായി രാജമ്മയും സംഘവും പോകുന്നതിനിടെയാണ് ആക്രമണം. കാട്ടാനയെ കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും രാജമ്മ കാട്ടാനയ്ക്ക് മുന്നില്‍ പെടുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories