Share this Article
News Malayalam 24x7
43–ാം വയസ്സിൽ ചരിത്ര ജയം; ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി രോഹൻ ബൊപ്പണ്ണ; കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്‍ലാം
വെബ് ടീം
posted on 27-01-2024
1 min read
Bopanna- Ebden vs Bolelli- Vavassori, Australia Open 2024 Mens Doubles Final

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്ര വിജയവുമായി  ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. പുരുഷ ഡബിൾസ് ഫൈനലിൽ 43–ാം വയസ്സിലാണ് ബൊപ്പണ്ണയുടെ വിജയം. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെയാണ് ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ദനും നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയത്. സ്കോർ– 7(7)–6, 7–5. 

ആദ്യ സെറ്റിൽ ടൈ ബ്രേക്കറിലാണ് ഇന്ത്യ– ഓസ്ട്രേലിയ സഖ്യത്തിന്റെ വിജയം. രണ്ടാം സെറ്റിൽ ഇറ്റാലിയൻ സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന് അതിവേഗം ബൊപ്പണ്ണയും എബ്ദനും വിജയത്തിലെത്തുകയായിരുന്നു. ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാൻഡ് സ്‍ലാം വിജയിയാണ് രോഹൻ ബൊപ്പണ്ണ. താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്‍ലാം കിരീടമാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories