Share this Article
News Malayalam 24x7
കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലിലുള്ളവരെ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന
NAVY COMMANDOS SAVE SHIP STAFF

ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിച്ച്  ഇന്ത്യന്‍ നാവികസേന. മുഴുവൻ പേരും സുരക്ഷിതരെന്ന് നാവികസേന അറിയിച്ചു. 15 ഇന്ത്യക്കാര്‍ അടക്കം 21 പേരാണ് കപ്പലിലുണ്ടായിരുന്നത്. 

രക്ഷാപ്രവര്‍ത്തനസമയത്ത് കപ്പലില്‍ കൊള്ളക്കാര്‍ ഉണ്ടായിരുന്നില്ലെന്നും നാവികസേന അറിയിച്ചു.

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈയായിരുന്നു ദൗത്യത്തിന് നേതൃത്വം നല്‍കിയത്. റാഞ്ചിയ കപ്പലിന് സമീപമെത്തിയ ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്.

കപ്പല്‍ റാഞ്ചിയെന്ന സന്ദേശം ലഭിച്ചയുടന്‍ ഇന്ത്യന്‍ നാവികസേന നടപടികള്‍ ആരംഭിച്ചിരുന്നു. ഐഎന്‍എസ് ചെന്നൈയെ വഴിതിരിച്ചുവിടകയും സമുദ്ര പട്രോളിങ് വിമാനത്തെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തിരുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories