Share this Article
News Malayalam 24x7
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍ പ്രവേശിക്കും
Bharat Jodo Nyay Yatra will enter Guwahati, Assam today

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയില്‍ പ്രവേശിക്കും. ഗോരേമാരിയില്‍ നിന്ന് 36 കിലോമീറ്റര്‍ രാഹുല്‍ പദയാത്രയും നടത്തും. പ്രസ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ കാംരൂപിലെ ക്യാമ്പില്‍ വച്ചായിരിക്കും രാഹുല്‍ മാധ്യമങ്ങളെ കാണുന്നത്. ഗുവാഹത്തിയിലെ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് രാഹുലിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് .ഗുവാഹത്തിയില്‍ രാഹുല്‍ പൊതുജനങ്ങളുമായി കൂടിക്കാഴ്ച നടത്തും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories