Share this Article
News Malayalam 24x7
ഇന്റര്‍നാഷണല്‍ സ്പോട്സ് സമ്മിറ്റിന്റെ പ്രചരണാര്‍ത്ഥം K Walk സംഘടിപ്പിച്ചു
K Walk was organized to promote the International Spots Summit.

രാജ്യം ആദ്യമായി വേദിയാകുന്ന ഇന്റർനാഷണൽ സ്പോട്സ് സമ്മിറ്റിന്റെപ്രചരണാർത്ഥം കെ വാക്ക് സംഘടിപ്പിച്ചു. കേരളം ഒന്നാകെ നടക്കുന്ന കെ വാക്ക് കാമ്പയിൻ കായിക വകുപ്പ് മന്ത്രി വി . അബ്ദുറഹ്മാൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.  തുടർന്ന് മാനവീയം വീഥി മുതൽ സെൻട്രൽ സ്റ്റേഡിയം വരെ സംഘടിപ്പിച്ച നടത്തത്തിന്റെ ഫ്ലാഗോഫും മന്ത്രി നിർവഹിച്ചു. നടത്തത്തിൽ വിവിധ ക്ലബ്ബുകൾ, അസോസിയേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ അണിനിരന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോട്സ് ഹബ്ബിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ സ്പോട്സ് സമ്മിറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories