Share this Article
News Malayalam 24x7
പിസി ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കും
PC George's Janapasam Secular Party will merge with the BJP

പിസി ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കും. ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി നേതൃത്വം ഡല്‍ഹിയിലെത്തി.ഇന്ന് ഉച്ച കഴിഞ്ഞാണ് ചര്‍ച്ച.  പാര്‍ട്ടി അധ്യക്ഷനായ പിസി ജോര്‍ജ് തന്നെയാണ് തന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.ലയിക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി പാര്‍ട്ടിയുടെ മൂന്നംഗ സമിതി ഡല്‍ഹിയിലെത്തി,പിസി ജോര്‍ജ്,ഷോണ്‍ ജോര്‍ജ്, ജോര്‍ജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തുക.

എന്‍ഡിഎയില്‍ അംഗത്വമെടുക്കണോ അതോ ബിജെപിയില്‍ ലയിക്കണോ എന്ന കാര്യത്തിലും തീരുമാനമെടുക്കും. ബിജെപിയില്‍ ചേരണമെന്നാണ് പാര്‍ട്ടി അണികളുടെ പൊതുവികാരം.സീറ്റ് ലഭിക്കുമോ എന്നത് പ്രശ്‌നമല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുമായി ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയമാകും ഉണ്ടാകുക എന്ന് പാര്‍ട്ടി നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു.തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപി നേതൃത്വം അന്തിമ തീരുമാനമെടുക്കും  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories