Share this Article
News Malayalam 24x7
CPO റാങ്ക് പട്ടികയില്‍ ഉണ്ടായിട്ടും തൊഴില്‍ ലഭിക്കാത്തതില്‍ പ്രതിഷേധം ആരംഭിച്ച് ഉദ്യോഗാര്‍ത്ഥികള്‍
Candidates started protest against not getting employment despite being in CPO rank list

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉണ്ടായിട്ടും തൊഴില്‍ ലഭിക്കാത്തതില്‍ പ്രതിഷേധം ആരംഭിച്ച് ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ സെക്രട്ടറിയേറ്റ് വരെ ഉദ്യോഗാര്‍ത്ഥികള്‍ തൊഴിലില്ലാ ചങ്ങല എന്ന പേരില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു. പട്ടികയിലുള്ളവരില്‍ അധികവും പ്രായപരിധി കഴിയുന്നതിന്റെ ആശങ്കയിലാണ്. അതോടൊപ്പം റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാന്‍ മൂന്ന് മാസം പോലും അവശേഷിക്കുന്നില്ല. പതിനായിരത്തോളം ഉദ്യോഗാര്‍ത്ഥികളാണ് തൊഴില്‍ ലഭിക്കാത്തതിന്റെ പേരില്‍ അധികൃതരുടെ വാതിലുകളില്‍ മുട്ടുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories