Share this Article
News Malayalam 24x7
ഹണിറോസിനെതിരായ സൈബര്‍ ആക്രമണം; കൂടുതല്‍ നടപടിയിലേക്ക് പൊലീസ്
honey rose

നടി ഹണിറോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ നടപടിയിലേക്ക് പൊലീസ്. 30 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അസ്ലീല കമന്റിട്ടതിന് എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസിന്റെ തീരുമാനം.

നടിയുടെ പോസ്റ്റിന് താഴെ പുതുതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നടിക്ക് സിനിമാ സംഘടനായ അമ്മ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories