Share this Article
News Malayalam 24x7
കോളേജ് കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥി താഴേക്ക് ചാടി ജീവനൊടുക്കി
 Student jumps to death from college building

ആന്ധ്രപ്രദേശില്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ത്ഥി താഴേക്ക് ചാടി ജീവനൊടുക്കി. പതിനാറുകാരനായ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചെരിപ്പ് അഴിച്ച ശേഷം ക്ലാസ് മുറിയില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥി നേരെ താഴേയ്ക്ക് ചാടുകയായിരുന്നു.

ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ കുട്ടി ക്ലാസ് മുറി വിട്ടിറങ്ങുന്നത് സിസിടിവി വീഡിയോയില്‍ കാണാം. എന്നാല്‍, ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനിടെ കോളേജ് അധികൃതര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി മരിച്ച വിദ്യാര്‍ത്ഥിയുടെ പിതാവ് രംഗത്തെത്തി.

മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം ഫീസ് അടയ്ക്കാത്തത് ചോദ്യം ചെയ്തതിനാലാണെന്നും രാവിലെ മകനെ കോളേജില്‍ വിടാന്‍ വന്നപ്പോള്‍ ഫീസ് നല്‍കാമെന്ന് കോളേജ് അധികൃതരോട് താന്‍ പറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചു. പിതാവിന്റെ ആരോപണത്തോട് കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories