Share this Article
News Malayalam 24x7
അനധികൃ കുടിയേറ്റക്കാരെ ചൊല്ലി അമേരിക്ക- കൊളംബിയ പോര്
US-Colombia Tensions Rise Over Illegal Immigration

അനധികൃ കുടിയേറ്റക്കാരെ ചൊല്ലി അമേരിക്ക- കൊളംബിയ പോര്.അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ കൊളംബിയ മടക്കി അയച്ചതിന് പിന്നാലെ കൊളമ്പിയന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം അധിക നികുതി ചുമത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വന്നതോടെ കൊളംബിയ വഴങ്ങി.കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ കൊളംബിയ സമ്മതിച്ചതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ കൊളംബിയയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ട്രംപിന്റെ നടപടിക്ക് തിരിച്ചടിയായി അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് കൊളംബിയയും 25 ശതമാനം അധിക നികുതി ചുമത്തിയിരുന്നു. അറസ്റ്റിലായ 532 കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ അമേരിക്ക നടപടി തുടങ്ങിയിരുന്നു. ഇതില്‍ കൊളമ്പിയന്‍ കുടിയേറ്റക്കാരുമായി എത്തിയ സൈനിക വിമാനത്തിന്   പ്രസിഡന്റ് ഗുസ്താവോ പെഡ്രോ അനുമതി നിഷേധിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories