Share this Article
News Malayalam 24x7
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം
Parliament Budget Session Begins Tomorrow

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. രാവിലെ 11 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീത രാമന്‍ ബജറ്റ് അവതരിപ്പിക്കും. ആദയ നികുതി ഘടനയില്‍ ഉള്‍പ്പടെ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

മൂന്ന്,നാല്,ആറ് തിയതികളില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.രണ്ടു ഘട്ടമായി നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 13 ന് സമാപിക്കും. മാര്‍ച്ച്  10 മുതല്‍ ഏപ്രില്‍ നാല് വരെയാണ് രണ്ടാം ഘട്ട സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories