Share this Article
News Malayalam 24x7
'ലൈംഗികാതിക്രമം വീഡിയോ എടുത്ത് പരസ്യപ്പെടുത്തി അവരെ നാണംകെടുത്തണം'; വിഡിയോയും പ്രതികരണവുമായി ഗായിക ചിന്മയി ശ്രീപദ
വെബ് ടീം
posted on 23-01-2026
1 min read
CHINMAYI

ബസും ട്രെയിനും ഉൾപ്പെടെ പൊതുഗതാഗതസംവിധാനങ്ങളിൽ അതിക്രമം നേരിടുന്ന സ്ത്രീകളെ പിന്തുണച്ച് ചിന്മയി ശ്രീപദ. അതിക്രമം കാണിക്കുന്നവരുടെ വീഡിയോ പകർത്തി പരസ്യപ്പെടുത്തി അവരെ നാണംകെടുത്തണം. ഇത്തരം അതിക്രമം ചെയ്യുന്നവർ ഒരു കോടതിയിലും എത്താറില്ല. എന്നാൽ, തങ്ങൾ ജീവിതകാലം മുഴുവൻ ട്രോമയിൽ കഴിയേണ്ടിവരുന്നുവെന്നും അവർ ‘എക്സി’ൽ കുറിച്ചു.പ്രിയപ്പെട്ട പെൺകുട്ടികളേ, (പുരുഷന്മാരോടും, ബസുകളിൽ പുരുഷന്മാരും അതിക്രമത്തിന് ഇരയാകുന്ന കാര്യം നമുക്ക് അറിയാം) ഇത്തരം പ്രവൃത്തികൾ റിക്കോഡ് ചെയ്ത് പരസ്യപ്പെടുത്തി അതിക്രമം കാണിക്കുവന്നരെ നാണംകെടുത്തുക. ഇവയിൽ എത്ര കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവരിൽ എത്ര പേർ പങ്കാളിയേയും പ്രായമായ മാതാപിതാക്കളേയും കുട്ടികളേയും മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുമെന്നും നമുക്ക് അറിയാം. അവർക്ക് കോടതി മുറികൾ കാണേണ്ടി വരാറില്ല. നമ്മളാണ് ആ ട്രോമയിൽ ജീവിക്കുന്നത്.'തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടി നേരിട്ട ലൈംഗിക അതിക്രമത്തിന്റെ വിഡിയോ റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിന്മയിയുടെ കുറിപ്പ്. ‘ഈ അക്രമം കാണിച്ചയാൾ ആത്മഹത്യ ചെയ്താലും സൈബർ ലോകം ആ കുട്ടിയെ കുറ്റപ്പെടുത്തുമായിരുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട്ട് യുവാവ് ആത്മഹത്യ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിന്മയിയുടെ കുറിപ്പ്. 

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ  വടകര മുട്ടുങ്ങൽ സ്വദേശി ഷിംജിത മുസ്തഫ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

ചിന്മയി പങ്കുവച്ച വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories