Share this Article
News Malayalam 24x7
കാർ ഒഴുക്കിൽപെട്ട് അപകടം; ഒമാനിൽ കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി
വെബ് ടീം
posted on 23-03-2026
1 min read
oman flood

മസ്കറ്റ്:  ഒമാനിൽ മിന്നൽ പ്രളയത്തിൽ കാണാതായ പാലക്കാട് തൃത്താല സ്വദേശി റംലത്തിന്റെ (58) മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കടലിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. തൃത്താല സൗത്ത് തച്ചറതൊടിയാൽ മുഹമ്മദ്കുട്ടിയുടെ ഭാര്യയാണ് റംലത്ത്. ഒമാനിലെ തെക്കൻ ബാത്തിനയിൽ ബർക്ക വിലായത്തിലാണ് റംലത്തും കുടുംബവും സഞ്ചരിച്ച കാർ ഒഴുക്കിൽപെട്ട് അപകടമുണ്ടായത്. റംലത്തിന്റെ മകൻ യൂസഫ്, യൂസഫിന്റെ സുഹൃത്തായ ലുബിഷാദിന്റെ ഭാര്യ ഷംല എന്നിവരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. അപകട സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററിലധികം അകലെയാണ് കടൽ. സ്വദേശി പൗരന്മാർ കടലിൽ നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories