Share this Article
News Malayalam 24x7
സോജില പാസിലെ ഹിമപാതത്തിൽ 6 മരണം; ശ്രീനഗർ – ലേ ദേശീയപാതയിൽ ഗതാഗത തടസ്സം
വെബ് ടീം
posted on 27-03-2026
1 min read
ZOJILA PASS

ജമ്മുകശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ 6 മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കനത്ത മഞ്ഞു വീഴ്ച്ചയിൽ പ്രദേശത്ത് നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.ശ്രീനഗർ – ലേ ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുകയാണ്.സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയതാണ് മരണ സംഖ്യ ഉയരാൻ കാരണം.

ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഈ മേഖലയിൽ ഹിമപാതം ഉണ്ടാക്കുകയായിരുന്നു. കാര്‍ഗില്‍ ജില്ലയിലാണ് സോജിലാ പാസ് സ്ഥിതി ചെയ്യുന്നത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories