Share this Article
News Malayalam 24x7
ഇവിഎമ്മിൽ കൃത്രിമം നടക്കുന്നുവെന്ന് ആരോപണം, ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിങ്
വെബ് ടീം
posted on 01-05-2026
1 min read
bengal

കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപണമുയർന്ന ബംഗാളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിങ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹട്ട് പശ്ചിമം മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിങ് നടക്കുക. മഗ്രഹട്ട് പശ്ചിമിൽ 11 പോളിങ് സ്റ്റേഷനുകളിലും ഡയമണ്ട് ഹാർബറിലെ നാലും ബൂത്തുകളിലാണ് റീപോളിങ്ങെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും.

ഇവിഎമ്മിൽ കൃത്രിമം നടക്കുന്നുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ‘ദുരൂഹ പ്രവർത്തനങ്ങൾ’ നടക്കുന്നെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി മമത ബാനർജി അടക്കം രംഗത്തെത്തുകയും വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന ഒരു കേന്ദ്രം സന്ദർശിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ പല വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു സമീപവും ബിജെപി – തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പൊലീസ് കാവൽ ശക്തമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article