Share this Article
News Malayalam 24x7
വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം; സ്വര്‍ണം വാങ്ങരുത് : പ്രധാനമന്ത്രി മോദി
വെബ് ടീം
posted on 10-05-2026
1 min read
MODI

ന്യൂഡൽഹി: ലോകമാകെ ഇന്ധന പ്രതിസന്ധി ഉണ്ടായിരിക്കെ ശ്രദ്ധേയമായ പ്രതികരണവുമായി പ്രധാനമന്ത്രി. വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന. ഇന്ധനച്ചെലവ് കുറക്കാന്‍ ഇത് സഹായിക്കും. നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, വിര്‍ച്വല്‍ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോള്‍-ഡീസല്‍ വില വലിയ രീതിയില്‍ ഉയരുകയാണ്. ഈയൊരു സാഹചര്യത്തില്‍ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യാന്തര വിപണിയില്‍ എണ്ണവില വലിയ രീതിയില്‍ ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories