ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം. ഹൈക്കമാന്റ് ചര്‍ച്ചകള്‍ എല്ലാം പൂര്‍ത്തിയായെന്നും നാളെ പ്രഖ്യാപിക്കുമെന്നും കോൺഗ്രസിന്റെ മാധ്യമവിഭാഗം തലവൻ ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ രാവിലെ 11 ന്. എല്ലാ MLAമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ ഘടകകക്ഷികൾക്കിടയിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അതൃപ്തി പുകയുന്നതിനിടെയാണ് ഏതാനും ദിവസങ്ങളായി ഡൽഹിയിൽ ചർച്ചകളും നാടകീയ നീക്കങ്ങളും നടന്നത്