Share this Article
ട്രാക്ടർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ 6 പേർ മരിച്ചു
വെബ് ടീം
posted on 15-05-2026
1 min read
TRACTOR

കർണാടക: ട്രാക്ടർ മറിഞ്ഞ് ഒരു വയസുള്ള കുഞ്ഞു ഉൾപ്പെടെ ഒരു കുടുംബത്തിലെ 6 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ആണ് അപകടം. ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 19 പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്.

ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി തിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ഉയരമുള്ള ഭാഗത്ത് നിന്ന് താഴേക്ക് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories