Share this Article
News Malayalam 24x7
പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരാകുന്നു
വെബ് ടീം
posted on 30-05-2026
1 min read
arsho

കാഞ്ഞങ്ങാട്: എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വിവാഹിതനാകുന്നു. തൃക്കരിപ്പൂർ സ്വദേശിയായ കെ. വിദ്യയാണ് വധു. ജൂൺ ഒന്നിന് തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽവെച്ചാണ് വിവാഹം.തൃക്കരിപ്പൂര്‍ സ്വദേശിനിയായ സുശീലയുടെ മകളാണ് 30 കാരിയായ വിദ്യ. 

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി പിസി മാണിയുടെ മകനാണ് 32 കാരനായ ആര്‍ഷോ. ആർഷോ സി.പി.എം. ജില്ലാകമ്മിറ്റിയംഗമാണ്.എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സാക്ഷ്യപത്രമുണ്ടാക്കിയെന്ന കേസിൽ 2023-ൽ പോലീസ് വിദ്യക്കെതിരേ കേസെടുത്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories