Share this Article
News Malayalam 24x7
കുവൈറ്റിലെ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി; കൊച്ചി - ബഹ്‌റൈന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി
വെബ് ടീം
posted on 03-06-2026
1 min read
indian

കുവൈറ്റിലെ വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ. ഇന്ത്യൻ എംബസിയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചത്.  മധ്യപ്രദേശ് സ്വദേശിയായ മൻസൂദ്‌ അഹമ്മദ് റഹ്മാനാണ് കൊല്ലപ്പെട്ടത്. 55 വയസായിരുന്നു.

ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ 7 പേർക്ക് അടിയന്തര ശാസ്ത്രക്രിയ വേണ്ടി വന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈറ്റ്, തിരിച്ചടിക്കുമെന്ന സൂചന നൽകി.

ബഹ്‌റൈനിലും ഇറാൻ ആക്രമണം നടത്തിയതോടെ ബഹ്‌റൈൻ വിമാനത്താവളം അടച്ചു. ഇതോടെ കൊച്ചി - ബഹ്‌റൈന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories