Share this Article
News Malayalam 24x7
പൊലീസുകാരൻ ജീവനൊടുക്കി, സ്റ്റേഷനിൽ വന്ന കേസുമായി ബന്ധപ്പെട്ട് മനോവിഷമം ഉണ്ടായിരുന്നതായി റിപ്പോർട്ട്
വെബ് ടീം
posted on 09-06-2026
1 min read
police

കൊച്ചി: പൊലീസുകാരൻ ജീവനൊടുക്കി. മുനമ്പം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ കെടാമംഗലം സ്വദേശി വിനു വർഗീസാണ് മരിച്ചത്. 46 വയസ്സായിരുന്നു. വീടിന്റെ ഒന്നാം നിലയിലാണ് ജീവനൊടുക്കിയത്. താഴത്തെ നിലയിലുണ്ടായിരുന്ന ഭാര്യ കാണാതായതിനെ തുടർന്ന് മുകളിൽ കയറി നോക്കിയപ്പോഴാണ് കണ്ടെത്തിയത്. ഊണ് കഴിഞ്ഞ് മുകളിലേക്ക് കയറി പോയി 15മിനുട്ടിൽ ഉള്ളിൽ ആണ് സംഭവം.

സാമ്പത്തിക ബാധ്യത മൂലമാണ് താൻ ജീവനൊടുക്കുന്നത് എന്ന് കുറിപ്പെഴുതി വെച്ചാണ് വിനു ജീവനൊടുക്കിയത്. വിനുവിന്റെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories