Share this Article
News Malayalam 24x7
കെങ്കേരിയില്‍ ബൈക്കപകടം, രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 13-06-2026
1 min read
accident

ബംഗളൂരു: കെങ്കേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ബി.ജി.എസ് കോളജില്‍ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ അതുല്‍ സിബി, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്.കെങ്കേരിയിലെ ആര്‍.ആര്‍ ഡെന്‍റല്‍ കോളജിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.വിദ്യാര്‍ഥികള്‍ മൈസൂരുവില്‍ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇരുവരും മരിച്ചു. മൃതദേഹം രാജ രാജേശ്വരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കെങ്കേരി പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories