Share this Article
News Malayalam 24x7
ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ഉണ്ടാവുന്നതിവിടെ, മലയാള സിനിമയിൽ അഭിനയിക്കണം'; ആഗ്രഹം തുറന്നുപറഞ്ഞ് പാകിസ്താനി നടി
വെബ് ടീം
3 hours 14 Minutes Ago
1 min read
MAHIRA KHAN

പാകിസ്താനിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി തന്റെ പ്രധാന ആഗ്രഹം  മലയാളം സിനിമകളിൽ അഭിനയിക്കണമെന്നതാണെന്ന് വെളിപ്പെടുത്തി.  ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സിനിമകൾ നിർമിക്കപ്പെടുന്നത് മലയാളത്തിലാണെന്നും പാകിസ്താനി നടി മാഹിറ ഖാൻ. ഒരു ഓൺലൈൻ മാധ്യമത്തോട് ആയിരുന്നു മാഹിറയുടെ പ്രതികരണം.

മാഹിറയുമായി സംസാരിക്കവേ താൻ ദക്ഷിണേന്ത്യയിൽനിന്നാണെന്നും മലയാളം സംസാരിക്കുമെന്നും വീഡിയോ ചിത്രീകരിക്കുന്ന ആൾ നടിയോട് പറഞ്ഞു. പിന്നാലെയാണ് മലയാളം സിനിമകളോടുള്ള താത്പര്യം മാഹിറ തുറന്നുപറഞ്ഞത്.മലയാളം സിനിമകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നടി പറഞ്ഞു. എന്നെങ്കിലും ഒരിക്കൽ മലയാളത്തിൽ അഭിനയിക്കണം. പ്രമേയപരമായി ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ഉണ്ടാവുന്നത് മലയാളത്തിലാണെന്നും അവർ അഭിപ്രായപ്പെട്ടു.പാകിസ്താനിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് മാഹിറ. 41-കാരിയായ നടി ബോളിവുഡിൽ ഷാരൂഖ് ഖാൻ നായകനായ റായീസിൽ പ്രധാനവേഷത്തിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories