Share this Article
News Malayalam 24x7
രാഹുൽ ഗാന്ധിയെ പരശുരാമനാക്കി പിറന്നാൾ ആഘോഷം; വിമർശനവുമായി ബിജെപി
വെബ് ടീം
posted on 19-06-2026
1 min read
RAHUL GANDHI

വാരണാസി: രാഹുൽ ഗാന്ധിയെ പരശുരാമനാക്കി ചിത്രീകരിച്ച് പിറന്നാൾ ആഘോഷിച്ച കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി. കോൺഗ്രസിന്‍റെ ഈ പ്രവർത്തി പരശുരാമനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തോടനുബന്ധിച്ചാണ്, വാരാണസിയിൽ ഗംഗാ തീരത്ത് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ച് പ്രവർത്തകർ പൂജ നടത്തിയത്.യൂത്ത് കോൺഗ്രസ് വാരാണസി യൂണിറ്റിന്‍റെ നേതൃത്വത്തിലായിരുന്നു പൂജ. ഒരു കൈയിൽ മഴുവും മറുകൈയിൽ ഭരണഘടനയും പിടിച്ചുനിൽക്കുന്ന പരശുരാമന്‍റെ രൂപത്തിലുള്ള രാഹുൽ ഗാന്ധിയുടെ ചിത്രത്തിലായിരുന്നു പൂജ നടത്തിയത്. ചിത്രത്തിൽ പാലഭിഷേകവും പൂഷ്പാർച്ചനയും ലഡ്ഡു നിവേദിക്കുകയും ചെയ്തു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories