Share this Article
News Malayalam 24x7
ഡോക്ടറെ കാണാൻ വീട്ടിൽ നിന്നിറങ്ങി, എരുമേലിയില്‍ നിന്നും കാണാതായ റബര്‍ വ്യാപാരിയെ മധുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വെബ് ടീം
posted on 19-06-2026
1 min read
SUMESH LAL

കോട്ടയം: എരുമേലിയില്‍ നിന്നും കാണാതായ റബര്‍ വ്യാപാരി സുമേഷിനെ തമിഴ്‌നാട്ടിലെ മധുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലി കനകപ്പലം സ്വദേശി കുന്നത്ത് വീട്ടില്‍ സുമേഷ് ലാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം15 നാണ് സുമേഷിനെ കാണാതായത്.

കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്റ്ററെ കാണുന്നതിനായി തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സുമേഷ് എരുമേലിയില്‍ നിന്നും പുറപ്പെട്ടത്. പിന്നീട് കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്ത് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരുന്നത്. ഉച്ചക്ക് ഒരുമണിയോടെ സുമേഷിൻ്റെ ഫോണ്‍ സ്വിച്ച് ഓഫായി.ഈ സമയത്ത് കോട്ടയം ആയിരുന്നു ഫോൺ ലൊക്കേഷന്‍. തുടര്‍ന്ന് സംഭവത്തിൽ കേസെടുത്ത എരുമേലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മധുരയിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്ക് ശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories