Share this Article
News Malayalam 24x7
നിറചിരിയോടെ ചേർന്ന് നിന്ന് മെഗാസ്റ്റാർ, ദുൽഖറിന്റെ കൈ പിടിച്ച് മോദി,ആദരത്തിന് നന്ദിയറിയിച്ച് മമ്മൂട്ടി
വെബ് ടീം
posted on 23-06-2026
1 min read
pm

ന്യൂഡൽഹി: പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും കുടുംബവും. കുടുംബസമേതമാണ് മമ്മൂട്ടി പ്രധാനമന്ത്രിയെ കാണാനെത്തിയത്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, മകൾ സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവരും പ്രധാനമന്ത്രിയെ കാണാൻ ഒപ്പമുണ്ടായിരുന്നു.

പുരസ്‌കാരം നേടിയതിൽ  താൻ വിനയാന്വിതനാണെന്ന് മമ്മൂട്ടി  സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. 'അഭിമാനകരമായ അംഗീകാരത്തിന് ഇന്ത്യൻ സർക്കാരിനോട് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അഞ്ച് പതിറ്റാണ്ടത്തെ എന്റെ യാത്രയുടെ പ്രതിഫലനമാണ് ഈ ബഹുമതി. നിങ്ങളുണ്ടായിരുന്നില്ലെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന നിങ്ങളുടെ അളവറ്റ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ഈ പുരസ്‌കാരം സിനിമയുടെ മനോഹരമായ ലോകത്തിനും നിങ്ങൾക്കേവർക്കും ഞാൻ സമർപ്പിക്കുന്നു', അദ്ദേഹം കുറിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories