Share this Article
News Malayalam 24x7
പാക് വ്യോമാതിർത്തി കടന്ന് എയർ ഇന്ത്യ വിമാനം, അന്വേഷണം ആരംഭിച്ചതായി കമ്പനി
വെബ് ടീം
1 hours 19 Minutes Ago
1 min read
air india

അമൃത്‌സർ: ഡൽഹിയിൽ നിന്നും അമൃത്‌സറിലേക്ക് പുറപ്പെട്ട എയർ‌ ഇന്ത്യ വിമാനം പാകിസ്ഥാനിലെ വ്യോമാതിർത്തിയിൽ പ്രവേശിച്ചു. ജൂൺ 22നാണ് ഗുരുതരമായ സുരക്ഷാവീഴ്‌ചക്കിടയാക്കിയ ഈ സംഭവമുണ്ടായത്. തിങ്കളാഴ്‌ച അമൃത്‌സറിൽ ലാൻഡിംഗ് നടത്താൻ സാധിക്കാതെ വന്നതോടെ വിമാനം വീണ്ടും പറന്നുയർന്നു. ഈ സമയത്താണ് പാക് അതിർത്തി കടന്നും വിമാനം പറന്നത്. ഗുരുതര സുരക്ഷാവീഴ്‌ചയുണ്ടായ ഈ സംഭവത്തിൽ ഉടൻ തന്നെ അധികൃതർക്ക് വിവരം കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

അമൃത്‌സർ വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്താനാവാതെ പറന്നുയർന്നപ്പോൾ എഐ1479 ഡൽഹി-അമൃത്‌സർ വിമാനം പാക് വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകി. ആഭ്യന്തര അന്വേഷണം നടക്കുകയാണ്.' എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജിവന്റെ സുരക്ഷയ്‌ക്ക് തങ്ങൾ പ്രധാന ശ്രദ്ധ നൽകുന്നതായും എയർ ഇന്ത്യ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories