Share this Article
News Malayalam 24x7
ഹോട്ടലുകൾക്കും റസ്റ്റോറന്റുകള്‍ക്കും ആശ്വാസം; വാണിജ്യ എൽപിജി സിലിണ്ടറുകൾക്കുള്ള നിയന്ത്രണം നീക്കി
വെബ് ടീം
posted on 25-06-2026
1 min read
lpg

ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മാറും. നിയന്ത്രണം നീക്കിയത് റസ്റ്റോറന്റുകള്‍ക്ക് ആശ്വാസമാകും.

നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ബൾക്ക് എൽപിജി വിതരണത്തിലെ നിയന്ത്രണങ്ങളും മന്ത്രാലയം ലഘൂകരിച്ചു. പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനംവരെ വിതരണം പുനഃസ്ഥാപിക്കാൻ അനുവദിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories