Share this Article
News Malayalam 24x7
നടിയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ച നിലയിൽ; മരണത്തിന് തൊട്ടുമുൻപ് സന്ദേശം, അന്വേഷണം
വെബ് ടീം
posted on 25-06-2026
1 min read
krishi thapanda

ബെംഗളൂരു: കന്നഡ നടി കൃഷി താപണ്ഡയുടെ ഫ്ലാറ്റിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ ആര്‍ആര്‍ നഗറിലുള്ള ആഡംബര ഫ്ലാറ്റിലാണ് സംഭവം.വൈശാഖ് (33) എന്നയാളാണ് മരിച്ചത്. ഫ്ലാറ്റിൽ മുൻ ബിഗ് ബോസ് താരവുമായ  നടി ഇല്ലാതിരുന്ന സമയത്ത് എത്തിയ ഇയാള്‍ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വിവാഹിതനായ വൈശാഖ് ഭാര്യമായുള്ള വഴക്കിനെ തുടര്‍ന്ന് മുന്‍പ് കൃഷി തപന്ദയുടെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നു. സംഭവത്തില്‍ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.മുൻപ് ഒരു ഭീഷണി കേസുമായി ബന്ധപ്പെട്ട് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യവസായിയായ അരവിന്ദ് റെഡ്ഡിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. കേസിൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.

വൈശാഖിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ആർ നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories