Share this Article
News Malayalam 24x7
സെക്രട്ടേറിയറ്റ് മാർച്ചിന് ബ്ലേഡ് കൊണ്ടുവന്ന കേസ്; എസ്എഫ്ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ
വെബ് ടീം
1 hours 5 Minutes Ago
1 min read
sfi

തിരുവനന്തപുരം: എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് കൊണ്ടുവന്ന കേസിൽ എസ്എഫ്ഐ  ജില്ലാ സെക്രട്ടറി അറസ്റ്റിൽ. തിരുവനന്തപുരം  ജില്ലാ സെക്രട്ടറി നന്ദനാണ് അറസ്റ്റിലായത്. 

സംഭവത്തിൽ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് തെളിവുകളുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചും വ്യക്തമാക്കുന്നു. സിസിടിവി, പൊലീസ് ക്യാമറാ ദൃശ്യങ്ങള്‍ ഇതിന് തെളിവായുണ്ടെന്നാണ് പൊലീസ് പറയുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടം മുറിക്കാന്‍ കൊണ്ടുവന്ന ബ്ലേഡുകളാണെന്നാണ് നിഗമനം. ബ്ലേഡ് ഉപയോഗിച്ച് വടം മുറിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories