Share this Article
News Malayalam 24x7
ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും മഴ തുടരും
വെബ് ടീം
1 hours 53 Minutes Ago
1 min read
Kerala Rain

കൊച്ചി: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിച്ചേക്കും.

അതേസമയം, മറ്റ് ജില്ലകളിലും വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന സൂചന നൽകി വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories