Share this Article
News Malayalam 24x7
ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കോടതിയുടെ നിർദേശം
വെബ് ടീം
posted on 30-06-2026
1 min read
tini tom

കൊച്ചി: നടൻ ടിനി ടോമിനെതിരേ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശം. എറണാകുളം  ജില്ലാ സെഷൻസ് കോടതിയാണ് വർഗീയ പരാമർശത്തിൽ കേസെടുക്കാൻ നിർദേശിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം എല്ലാ പരാതികളും അന്വേഷിക്കാനും കോടതിയുടെ നിർദേശത്തിൽ പറയുന്നു.

അൻസിബയുടെ പരാതിയിൽ തെളിവില്ലെന്നും അതിനാൽ കേസെടുക്കാനാവില്ലെന്നുമായിരുന്നു കടവന്ത്ര പൊലീസിന്‍റെ റിപ്പോർട്ട്. അൻസിബയുടെയും ടിനി ടോമിന്‍റെയും മൊഴികളെടുത്ത ശേഷമാണ് പൊലീസ് റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ ഇതു തള്ളിയ കോടതി കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories