Share this Article
News Malayalam 24x7
കേതനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് സിയ കാമുകനെ രഹസ്യവിവാഹം കഴിച്ചു; സംഭവം കൊലപ്പെടുത്തുന്നതിന് നാല് മാസം മുൻപ്
വെബ് ടീം
posted on 07-07-2026
1 min read
SIA

പൂനെ: ലോഹ്ഗഡ് ഫോര്‍ട്ടില്‍ വച്ച് കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ സിയയുടെ പൈശാചിക മനസിന്റെ സഞ്ചാരങ്ങൾ കണ്ടെത്തി പൊലീസ്. കേതനെ കൊലപ്പെടുത്തുന്നതിന് മുന്‍പു തന്നെ പ്രതി സിയ ഗോയൽ (20) തന്റെ കാമുകൻ ചേതൻ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് ഈ രഹസ്യവിവാഹം നടന്നതെന്നാണ് സൂചന.ഈ വർഷം ഫെബ്രുവരിയിലാണ് സിയയും കേതനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ ഉദയ്പൂരിൽ വെച്ച് ആഡംബരമായി വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ കേതനെ കൊലപ്പെടുത്തുന്നതിന് നാല് മാസം മുൻപ് ഒരു ലോക്കൽ രജിസ്ട്രാർ ഓഫീസിൽ വെച്ച് സിയയും ചേതനും വിവാഹിതരായെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഈ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.സിയയുടെ രണ്ട് കോളജ് സുഹൃത്തുക്കൾ ഈ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടിട്ടുണ്ടെന്നും, ഇവരെ പൊലീസ് ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പുള്ള നിയമപരമായ നോട്ടിസ് കാലാവധി ഒഴിവാക്കി വിവാഹം പെട്ടെന്ന് നടത്തുന്നതിനായി ചേതൻ ഇടനിലക്കാർക്ക് പണം നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കൂടാതെ സിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ വീണ്ടെടുക്കാനും ശ്രമമുണ്ട്. ഇവർ വിവാഹമാലയണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ഇതിലുണ്ടെന്നാണ് സൂചന. 

ജൂൺ 18-ന് ലോഹ്ഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ കേതൻ അഗർവാൾ മലയിടുക്കിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. ആദ്യം ഇതൊരു അപകടമരണമായിട്ടാണ് കരുതിയിരുന്നതെങ്കിലും, അന്വേഷണത്തിൽ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories