Share this Article
News Malayalam 24x7
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേൺഹാം ചുമതലയേറ്റു
വെബ് ടീം
posted on 20-07-2026
1 min read
ANDY BONHOM

ലണ്ടൻ: ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ആൻഡി ബേൺഹാം സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേൽക്കൽ നടപടികൾ പൂർത്തിയായത്.

നേരത്തെ പ്രധാനമന്ത്രി കിയ സ്റ്റാമർ രാജാവിന് രാജി സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. പത്ത് വർഷത്തിനിടെ ബ്രട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്. ചാൾസ് രാജാവ് സ്റ്റാർമറുടെ രാജി സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ പടിയിറക്കം ഔദ്യോഗികമായി. ലേബർ പാർട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ ഏക സ്ഥാനാർഥിയായിരുന്നു ബേൺഹാം. ഹൗസ് ഓഫ് കോമൺസിലെ 403 ലേബർ എംപിമാരിൽ 379 പേരുടെ പിന്തുണ അദ്ദേഹം നേടി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories