Share this Article
News Malayalam 24x7
സംസാരിച്ചുകൊണ്ടിരിക്കെ വെടിയുതിർത്ത് കടന്നുകളഞ്ഞു, കാനഡയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ടു
വെബ് ടീം
posted on 27-07-2026
1 min read
navneeth kaur

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ യുവതി വെടിയേറ്റ് മരിച്ചു. ടൊറന്റോയിൽ ആണ്  26-കാരിയായ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടത്. നവ്‌നീത് കൗർ എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. ഹംബർവുഡ് ബുലെവാർഡിനും റെക്‌സ്‌ഡെയിൽ ബുലെവാർഡിനും മധ്യേയാണ് കൊലപാതകം.

കൗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രാംപ്ടണിൽ നിന്നുള്ള 37-കാരനായ ശരൺജീത് സിങ്ങിനെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു. ദൃക്‌സാക്ഷിയുടെ മൊഴിപ്രകാരം പ്രതി യുവതിയോട് സംസാരിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പ്രതി തോക്കുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് അന്വേഷണം തുടങ്ങിയ പൊലീസ് പ്രതിയെ പിടികൂടി. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ മറ്റാരേയും സംശയിക്കുന്നില്ല. ആസൂത്രിത കൊലപാതകത്തിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories