Share this Article
News Malayalam 24x7
ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം; യാത്രക്കാർക്ക് പരിക്ക്
വെബ് ടീം
posted on 04-08-2026
1 min read
air india

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്. ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എ.ഐ. 2379 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്കുകൾ സാരമുള്ളതല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.

ആകാശച്ചുഴിയിൽപ്പെട്ട് വിമാനം, സഞ്ചാരപാതയിൽനിന്ന് പെട്ടെന്ന് 300 അടിയോളം താഴേക്ക് നീങ്ങിയതായി പൈലറ്റ് അറിയിച്ചു. flightradar24.com-ലെ വിവരങ്ങളനുസരിച്ച് രാവിലെ 8.25-ന് ഫുക്കറ്റിൽനിന്ന് പുറപ്പെട്ട വിമാനം പകൽ 11.50-നാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്.പരിക്കേറ്റവർക്ക് വിമാനത്താവളത്തിൽ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി.

യാത്രക്കാരൻ പകർത്തിയതെന്ന് അവകാശപ്പെടുന്ന വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories