തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്. മഴ ശക്തമാകുമെന്ന സാധ്യതയിൽ എട്ട് ജില്ലകളിൽ ചുവപ്പ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ചുവപ്പ് മുന്നറിയിപ്പ് . മറ്റ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണുള്ളത്.ഒമ്പത് ജില്ലകളിൽ ബുധനാഴ്ചയും നാല് ജില്ലകളിൽ വ്യാഴാഴ്ചയും ഓറഞ്ച് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ച ജില്ലകൾ
ബുധൻ, 5/08/2026
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
വ്യാഴം, 6/08/2026
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി