ബൊഗോട്ട∙ കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളെ നടുക്കി ശക്തമായ ഭൂചലനം.ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു.
ബൊഗോട്ടയിൽനിന്ന് 400 കിലോമീറ്റർ പടിഞ്ഞാറുള്ള സാൻ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.34നാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 79 കിലോമീറ്ററോ അതിൽ കൂടുതലോ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കൊളംബിയൻ അധികൃതർ പറഞ്ഞു.