Share this Article
News Malayalam 24x7
ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; വി ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ
വെബ് ടീം
2 hours 56 Minutes Ago
1 min read
prajeesh s nair

തിരുവനന്തപുരം: ബസ്സിൽവെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മുൻമന്ത്രി വി ശിവൻകുട്ടിയുടെ മുൻഗൺമാന് സസ്‌പെൻഷൻ. എസ്‌ഐപി ക്യാമ്പിലെ പോലീസുകാരനായ പ്രജീഷ് എസ് നായർക്കെതിരേയാണ് നടപടി.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇയാൾക്കെതിരേ ആരോപണമുയർന്നത്. ബസ്സിൽ സഞ്ചരിക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രജീഷിന്റെ ദൃശ്യങ്ങൾ ഇതേ യുവതി തന്നെ പകർത്തി പുറത്തുവിട്ടിരുന്നു. യുവതി പരാതി നൽകിയിട്ടില്ലെങ്കിലും വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തിൽ പോലീസ് അസിസ്റ്റന്റ് കമാൻഡന്റ് അന്വേഷണം നടത്തി. പോലീസ് സേനയ്ക്ക് തന്നെ അപമാനം സൃഷ്ടിക്കുന്ന തരത്തിലാണ് പ്രജീഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories