Share this Article
News Malayalam 24x7
ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ചു; അപകടം ബെംഗളൂരുവിൽ
വെബ് ടീം
posted on 12-08-2026
1 min read
medha

ബെംഗളൂരുവിൽ‌ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ റിട്ട. അധ്യാപകൻ പ്രത്യുരാജ് മുടക്കല്ലൂരിന്റെ മകൾ  മേഥ പ്രത്യുരാജ് (30)ആണ് മരിച്ചത്.

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ 9ന് ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ മേഥയെ ലോറി ഇടിക്കുകയും തൽക്ഷണം ജീവൻ നഷ്ടപ്പെടുകയുമായിരുന്നു.

മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ടെ വീട്ടുവളപ്പിൽ.

ഭർത്താവ്: എസ് എൽ ആകർഷ് ബെംഗളൂരുവിൽ ഐടി ജീവനക്കാരനാണ്. മകൻ: ദക്ഷ് ആകർഷ്. മാതാവ് : ഉഷ (റിട്ട. അധ്യാപിക, ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ, തരിയോട്).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories