Share this Article
News Malayalam 24x7
എന്തിനാണീ പീഡനം? വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെന്ന് സൗരവ് ദാസ്; കേന്ദ്രത്തിന്റെ നിർദേശപ്രകാരമെന്നും ആരോപണം
വെബ് ടീം
posted on 12-08-2026
1 min read
sourav das

പുതുച്ചേരി: തന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ വീട്ടിലാണ് പോലീസ് എത്തി പരിശോധന നടത്തിയതെന്നും സൗരവ് എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. ബിജെപി സർക്കാരിന്റെ നിർദേശപ്രകാരമാണ് പരിശോധനയെന്ന് ആരോപിച്ച സൗരവ് ദാസ്, രണ്ടുദിവസം മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതുച്ചേരിയിലെത്തിയിരുന്നെന്നും ചൂണ്ടിക്കാട്ടി.

നിയമപരമായാണോ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തതെന്നും ആരുടെ നിർദേശപ്രകാരമാണ് നടപടിയെന്നും സൗരവ് ദാസ് ചോദിച്ചു. ഈ നീക്കം തന്നെ നിശബ്ദനാക്കില്ലെന്നും സൗരവ് ദാസ് പറഞ്ഞു. പൊലീസ് രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങരുതെന്നും സൗരവ് ദാസ് പറഞ്ഞു. ആരോപണത്തിൽ പുതുച്ചേരി പൊലീസ് പ്രതികരിച്ചില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories