Share this Article
News Malayalam 24x7
രാജ്യത്ത് പുതിയ 7 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് അനുമതി
വെബ് ടീം
1 hours 57 Minutes Ago
1 min read
amrith bharath

ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ഏഴ് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയ്നുകൾക്ക് റെയ്ൽവേ ബോർഡ് അനുമതി നൽകി. വടക്കൻ, മധ്യ, പടിഞ്ഞാറൻ, തെക്കൻ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള റെയ്ൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനാണ് പുതിയ സർവീസുകൾ. പ്രീമിയം ട്രെയിനുകളേക്കാൾ കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്ര സാധ്യമാക്കുകയാണ് അമൃത് ഭാരത് എക്സ്പ്രസുകളുടെ പ്രധാന ലക്ഷ്യം.

ഝാർഖണ്ഡിലെ ധൻബാദിനെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന ധൻബാദ്–കോയമ്പത്തൂർ അമൃത് ഭാരത് എക്സ്പ്രസ്. ഗോമായോ, പാരസ്‌നാഥ്, ഹസാരിബാഗ് റോഡ്, കോഡർമ, ഗയ, അനുഗ്രഹ നാരായൺ റോഡ്, ഡെഹ്‌രി ഓൺ സോൺ, സസാരം, ഭഭുവ റോഡ്, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജങ്ഷൻ, മിർസാപൂർ, പ്രയാഗ്‌രാജ് ഛീവ്കി, കത്നി, ജബൽപൂർ, നർസിംഗ്പൂർ, പിപരിയ, ഇറ്റാർസി, ബേതുൽ, നാഗ്പൂർ, ചന്ദ്രപൂർ, ബല്ലാർഷ, സിർപൂർ കാഗസ്‌നഗർ, മഞ്ചീരിയൽ, പെദ്ദപ്പള്ളി, വാറംഗൽ, മഹബൂബാബാദ്, ഖമ്മം, വിജയവാഡ, ഒംഗോൾ, നെല്ലൂർ, ഗുദൂർ, റെനിഗുണ്ട, തിരുത്തണി, കാട്പാടി, ജോളാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

തെലങ്കാനയിലെ ചർലപള്ളിയെയും ഉത്തർപ്രദേശിലെ ഗോരഖ്പൂരിനെയും ബന്ധിപ്പിക്കുന്ന ചർലപള്ളി–ഗോരഖ്പൂർ അമൃത് ഭാരത് എക്സ്പ്രസ്. കാസിപേട്ട്, പെദ്ദപ്പള്ളി, മഞ്ചീരിയൽ, ബല്ലാർഷ, ചന്ദ്രപൂർ, നാഗ്പൂർ, ബേതുൽ, ഇറ്റാർസി, ഭോപ്പാൽ, ബിന, വീരാംഗന ലക്ഷ്മീബായി ഝാൻസി, ഒറായ്, പൊഖ്‌റായൻ, കാൻപൂർ സെൻട്രൽ, ഐഷ്ബാഗ്, ലഖ്‌നൗ സിറ്റി, ഗോമതിനഗർ, ബാരബങ്കി, ഗോണ്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് മുംബൈയിലെ ബാന്ദ്ര ടെർമിനസിലേക്കുള്ള സർവീസാണിത്. ഖലീലാബാദ്, ബസ്തി, ഗോണ്ട, ബാദ്‌ഷാഹ്‌നഗർ, ഐഷ്ബാഗ്, കാൻപൂർ സെൻട്രൽ, തുന്ദ്ല, ആഗ്ര ഫോർട്ട്, ബയാന, ഗംഗാപൂർ സിറ്റി, കോട്ട, ഭവാനി മണ്ടി, ശാംഗഢ്, രത്ലാം, വഡോദര, സൂറത്ത്, വൽസാഡ്, വാപി, പാൽഘർ, ബോറിവലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് മുംബൈയിലെ ബാന്ദ്ര ടെർമിനസിലേക്കുള്ള ഗോരഖ്പൂർ–ഡൽഹി അമൃത് ഭാരത് എക്സ്പ്രസ്. ഖലീലാബാദ്, ബസ്തി, ഗോണ്ട, ബാദ്‌ഷാഹ്‌നഗർ, ഐഷ്ബാഗ്, കാൻപൂർ സെൻട്രൽ, തുന്ദ്ല, ആഗ്ര ഫോർട്ട്, ബയാന, ഗംഗാപൂർ സിറ്റി, കോട്ട, ഭവാനി മണ്ടി, ശാംഗഢ്, രത്ലാം, വഡോദര, സൂറത്ത്, വൽസാഡ്, വാപി, പാൽഘർ, ബോറിവലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ഉത്തർപ്രദേശിലെ സുബേദാർഗഞ്ചിൽ നിന്ന് മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിലേക്കുള്ള പ്രതിവാര സുബേദാർഗഞ്ച്–ലോകമാന്യ തിലക് ടെർമിനസ് അമൃത് ഭാരത് എക്സ്പ്രസ്. ഫത്തേപൂർ, ഗോവിന്ദ്പുരി, ഭരുവ സുമേർപുർ, റാഗൗൾ, ബാണ്ട, ചിത്രകൂട് ധാം കർവി, സത്ന, മൈഹർ, കത്നി, ജബൽപൂർ, നർസിംഗ്പൂർ, പിപരിയ, ഇറ്റാർസി, ഖണ്ഡ്വ, ഭുസാവൽ, നാസിക് റോഡ്, കല്യാൺ, താനെ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ഗുജറാത്തിലെ ഉധ്നയിലേക്കുള്ള പ്രതിവാര പ്രയാഗ്‌രാജ്–ഉധ്ന അമൃത് ഭാരത് എക്സ്പ്രസ്. ഫത്തേപൂർ, ഗോവിന്ദ്പുരി, ഇതാവ, തുന്ദ്ല, ആഗ്ര, ബയാന, ഹിൻഡൗൺ സിറ്റി, ഗംഗാപൂർ സിറ്റി, സവായ് മാധോപൂർ, കോട്ട, രാംഗഞ്ച് മണ്ടി, ഭവാനി മണ്ടി, രത്ലാം, വഡോദര എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിലേക്കുള്ള പ്രതിവാര പ്രയാഗ്‌രാജ്–ലോകമാന്യ തിലക് ടെർമിനസ് അമൃത് ഭാരത് എക്സ്പ്രസ്. സത്ന, ജബൽപൂർ, ഇറ്റാർസി, ഭുസാവൽ, കല്യാൺ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories